തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവുമായി സെന്റ് തോമസ് യൂത്ത് അസോസിയേഷൻ
1373560
Sunday, November 26, 2023 4:01 AM IST
നർക്കിലക്കാട്: കോട്ടമല സെന്റ് തോമസ് യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന കൂടെയുണ്ടെൻ യുവത്വം പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തു.
പൗരസ്ത്യ സുവിശേഷ സമാജം ജനറൽ സെക്രട്ടറി ഫാ.ജേക്കബ് തോമസ്, ഇടവക വികാരി ഫാ.ജാൻസൺ കുറുമറ്റത്തിൽ, യൂത്ത് അസോസിയേഷൻ ഭദ്രാസന സെക്രട്ടറി റോഷൻ ചാലുങ്കൽ, സെന്റ് തോമസ് യൂത്ത് അസോസിയേഷൻ ഭാരവാഹികളായ ജോയൽ, റിനു, ലെവിൻ, ജിത്തു, അതുൽ, റെബിൻ, ബേസിൽ എന്നിവർ നേതൃത്വം നൽകി. സെപ്റ്റംബർ 5 മുതൽ ഡിസംബർ 5 വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായി യുവജനങ്ങൾ വയോജനസദനങ്ങളിൽ സന്ദർശനം നടത്തുകയും വിവിധയിടങ്ങളിൽ രക്തദാന, ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.