കടുമേനി സെന്റ് മേരീസ് ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ഇന്ന്
1373559
Sunday, November 26, 2023 4:01 AM IST
കടുമേനി: കടുമേനി ടൗണിന്റെ വികസനവഴിയിലെ നാഴികക്കല്ലായി മാറുന്ന സെന്റ് മേരീസ് ഓഡിറ്റോറിയത്തിന്റെയും ഫാ.തോമസ് നടയിൽ മെമ്മോറിയൽ ഷോപ്പിംഗ് കോംപ്ലക്സിന്റെയും വെഞ്ചരിപ്പും ഉദ്ഘാടനവും ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും.
ഉച്ചകഴിഞ്ഞ് 3.15 ന് അഭിവന്ദ്യ പിതാവിന് കടുമേനിയിൽ സ്വീകരണം നൽകും. തുടർന്ന് 3.30 ന് സെന്റ് മേരീസ് ദേവാലയത്തിൽ ആർച്ച് ബിഷപിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും.
5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വികാരി ജനറാൾ മോൺ.ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിക്കും. വികാരി ജനറാൾ മോൺ.മാത്യു ഇളംതുരുത്തിപടവിൽ അനുഗ്രഹപ്രഭാഷണം നടത്തും.
ഈസ്റ്റ്എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗം സിന്ധു ടോമി, ദേവാലയ വികാരി ഫാ.സെബാസ്റ്റ്യൻ മുക്കിലിക്കാട്ട്, മുൻ വികാരി ഫാ.ജോസഫ് പുതിയകുന്നേൽ, നീലംപാറ ജുമാ മസ്ജിദ് സെക്രട്ടറി ടി.എ. അബ്ദുൽ സലാം, കടുമേനി മുണ്ട്യക്കാവ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എൻ.കെ. രാഘവൻ, എസ്എൻഡിപി എയുപി സ്കൂൾ മാനേജർ പി.വി. പ്രദീപ് കുമാർ, ഇടവക പ്രതിനിധി തോമസ് മാത്യു മണ്ണനാനിക്കൽ, കോ-ഓർഡിനേറ്റർ ടോമി തീമ്പലങ്ങാട്ട് എന്നിവർ ആശംസാപ്രസംഗം നടത്തും.