തണൽ വയോജന സംഗമം നടത്തി
1373558
Sunday, November 26, 2023 4:01 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ്എളേരി പഞ്ചായത്ത്, ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രം, സീനിയർ സിറ്റിസൺ ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലാവയൽ സെന്റ് ജോൺസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച തണൽ വയോജന സംഗമം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് പാറേക്കുടിലിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് കുത്തിയതോട്ടിൽ, പി.ഡി. നാരായണി, പഞ്ചായത്ത് അംഗങ്ങളായ തേജസ് കാവുകാട്ട്, വി.ബി. ബാലചന്ദ്രൻ, മെഡിക്കൽ ഓഫീസർ സൂര്യ രാഘവൻ, തോമസ് നരിമറ്റം, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
സംഗമത്തോടനുബന്ധിച്ച് ജീവിതശൈലി രോഗനിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടന്നു. വിവാഹത്തിന്റെ അമ്പതാം വാർഷികം ആഘോഷിച്ച ദമ്പതികളെയും ഈ മാസം വിവാഹവാർഷികവും ജന്മദിനവും ആഘോഷിക്കുന്നവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
വയോജന പ്രതിനിധികളും ആരോഗ്യപ്രവർത്തകരും അവതരിപ്പിച്ച കലാപരിപാടികളും നടന്നു.