എൻ.എൻ. പിള്ള സ്മാരക സംസ്ഥാന പ്രഫഷണൽ നാടക മത്സരം; ‘രണ്ടുദിവസം’ മികച്ച നാടകം
1373022
Friday, November 24, 2023 1:56 AM IST
പിലിക്കോട്: മാണിയാട്ട് കോറസ് കലാസമിതി സംഘടിപ്പിച്ച എൻ.എൻ. പിള്ള സ്മാരക സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൽ അമ്പലപ്പുഴ സാരഥി അവതരിപ്പിച്ച രണ്ട് ദിവസം മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച രണ്ടാമത്തെ നാടകമായി കോഴിക്കോട് സങ്കീർത്തനയുടെ ചിറക് തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ- രാജീവൻ മമ്മിളി(രണ്ടു ദിവസം, ചിറക്), നാടകകൃത്ത്-പ്രദീപ്കുമാർ കാവുന്തറ(രണ്ടു ദിവസം, സാധാരണക്കാരൻ), നടൻ-ചൂനാട് ശശി (സാധാരണക്കാരൻ), നടി-മീനാക്ഷി ആദിത്യ(ചിറക്), ദീപനിയന്ത്രണം-സന്തോഷ് തിരുവല്ലം(ഇടം), ഹാസ്യനടൻ- പ്രസാദ് പാണാവള്ളി(രണ്ടു ദിവസം), സംഗീതസംവിധായകൻ-ഉദയകുമാർ അഞ്ചൽ (ചിറക്), രംഗപടം-ആർട്ടിസ്റ്റ് സുജാതൻ(സാധാരണക്കാരൻ, മണികർണിക), സഹനടൻ-കരുമം സുരേഷ്(ചിറക്),സഹനടി-ഗ്രീഷ്മ ഉദയ്(മണികർണിക).
പത്രസമ്മേളനത്തിൽ ജൂറി ചെയർമാൻ ഉദിനൂർ ബാലഗോപാലൻ, ജൂറി അംഗം രാജ്മോഹൻ നീലേശ്വരം, വർക്കിംഗ് ചെയർമാൻ ടി.വി. നന്ദകുമാർ, കൺവീനർ കെ. റിലീഷ്, പ്രോഗ്രാം ചെ യർമാൻ ഷിജോയ് മാണിയാട്ട്, മീഡിയ ചെയർമാൻ രാഘവൻ മാണിയാട്ട് എന്നിവർ പങ്കെടുത്തു.