ക്ഷേമസമിതി യോഗം അഞ്ചിന്
1373018
Friday, November 24, 2023 1:56 AM IST
കാസര്‍ഗോഡ്: കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമസമിതി ഡിസംബര്‍ അഞ്ചിന് രാവിലെ 10.30നു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
ജില്ലയില്‍ നിന്നു ലഭിച്ചതും സമിതിയുടെ പരിഗണന ഉള്ളതുമായ ഹര്‍ജികളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തും. സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിനുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും അവര്‍ നേരിടുന്ന വിദ്യാഭ്യാസ സാമൂഹികപരമായ വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ചും പിന്നാക്ക സമുദായത്തില്‍പ്പെട്ട വ്യക്തികളില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും ഹര്‍ജികള്‍, നിവേദനങ്ങൾ സ്വീകരിക്കുകയും പിന്നാക്ക വിഭാഗ വികസനം, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, റവന്യൂ, സാമൂഹിക നീതി തൊഴിലും നൈപുണ്യവും, ആരോഗ്യകുടുംബക്ഷേമം, വ്യവസായം, ഉന്നതവിദ്യാഭ്യാസം എന്നിവ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്യും.