മാലിന്യ പ്ലാന്റിനെതിരേ നിരാഹാര സമരം തുടങ്ങി
1373014
Friday, November 24, 2023 1:56 AM IST
ചീമേനി: പോത്താങ്കണ്ടം അരിയിട്ടപാറ നിർദ്ദിഷ്ട മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമിതി നടത്തുന്ന 48 മണിക്കൂർ നിരാഹാര സത്യഗ്രഹം ചീമേനി ടൗണിൽ ആരംഭിച്ചു.
ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ കെ.എം. ദാമോദരൻ അധ്യക്ഷത വഹിച്ചു.
ഡോ.ഡി. സുരേന്ദ്രനാഥ്, പി.സി. ഗോപാലകൃഷ്ണൻ, കരിമ്പിൽ കൃഷ്ണൻ, അസിനാർ മൗലവി, പി. രാജീവൻ, എ. ജയരാമൻ, അനീഷ് പയ്യന്നൂർ പി.കെ. അബ്ദുൾ ഖാദർ എ. ജയരാമൻ രാഘവൻ അത്തൂട്ടി എന്നിവർ പ്രസംഗിച്ചു.
ജനകീയ സമിതി കൺവീനർ സുമേഷ് കരിമ്പിൽ സ്വാഗതം പറഞ്ഞു. ജനകീയ സമിതി പ്രവർത്തകരായ സന്ദീപ് ചീമേനി, രഞ്ജിത്ത് ടി.പി. എന്നിവരാണ് നിരഹാരം അനുഷ്ഠിക്കുന്നത്.