ഗോത്രപഠന സഹവാസ ക്യാമ്പുമായി കേന്ദ്ര സർവകലാശാല വിദ്യാർഥികൾ
1372731
Thursday, November 23, 2023 7:25 AM IST
പെരിയ: ഗോത്രവർഗ ഊരുകളിലെ ജീവിത യാഥാർഥ്യങ്ങൾ നേരിട്ടറിയാന്‍ ഗ്രാമീണ ഗോത്രപഠന സഹവാസ ക്യാമ്പുമായി കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളാണ് ‘ഊരറിവ്' എന്ന പേരില്‍ കുറ്റിക്കോല്‍ പഞ്ചായത്തില്‍ പത്ത് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പംഗങ്ങളുടെ യാത്രാവാഹനം വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ.കെ.സി. ബൈജു ഫ്ളാഗ് ഓഫ് ചെയ്തു. സോഷ്യൽ വർക്ക് വിഭാഗം അധ്യക്ഷനും ക്യാമ്പ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.എം. നാഗലിംഗം, അധ്യാപകരായ പ്രഫ.എ.കെ. മോഹന്‍, രാമാനന്ദ് കോടോത്ത്, ഡോ.റെനീഷ്, ഡോ.രാജേന്ദ്ര ബൈക്കാടി, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ആല്‍ഫ്രഡ് വിന്‍സെന്റ്, ആര്‍ഷ പ്രദീപ് എന്നിവര്‍ സംബന്ധിച്ചു.
കുറ്റിക്കോല്‍ ഗവ.സ്കൂളിലാണ് വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യമൊരുക്കിയിട്ടുള്ളത്. ഊരുകളിലെ സാമൂഹ്യ സാഹചര്യങ്ങൾ മനസ്സിലാക്കുക, സര്‍ക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം. ബോധവത്കരണ ക്ലാസുകള്‍, കലാ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. മുരളി നിര്‍വഹിക്കും.