മാവുള്ളാൽ ദേവാലയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം
1372730
Thursday, November 23, 2023 7:25 AM IST
വെള്ളരിക്കുണ്ട്: മാവുള്ളാൽ വിശുദ്ധ യൂദാ തദേവൂസിന്റെ തീർഥാടന ദേവാലയത്തിലെ നവനാൾ തിരുക്കർമങ്ങളിൽ സംബന്ധിക്കാൻ വിശ്വാസികളുടെ പ്രവാഹം. ഉത്തരമലബാറിലെ ഏറ്റവും വലിയ തീർഥാടനകേന്ദ്രമായ മാവുള്ളാലിൽ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധി വിശ്വാസികളാണ് എത്തുന്നത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും.
6.30 ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് തലശ്ശേരി ആർച്ച്ബിഷപ് മാർ.ജോസഫ് പാംപ്ലാനി കാർമികത്വം വഹിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ആറിനും എട്ടിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും വചന പ്രഘോഷണത്തിനും റവ.ഡോ.ഫിലിപ്പ് കവിയിൽ കാർമികത്വം വഹിക്കും.
തുടർന്ന് പ്രദക്ഷിണം, തിരുനാൾ ഏൽപ്പിക്കൽ, സമാപന ആശീർവാദം, പാച്ചോർ നേർച്ച എന്നിവയോടു കൂടി തിരുനാൾ സമാപിക്കും.