സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് ഇന്ന്
1372729
Thursday, November 23, 2023 7:25 AM IST
നീലേശ്വരം: കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ സ്കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റിന്റെ ജില്ലാ ട്രയല്‍സ് മത്സരങ്ങള്‍ ഇന്നു നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും.
രാവിലെ പത്തിനു ജില്ലാ കളക്ടർ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യും. 60ഓളം സ്കൂളുകളില്‍ നിന്നായി 400ഓളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മെഡലും മെറിറ്റ് സര്‍ട്ടിഫിക്കും നല്‍കും. ആദ്യ രണ്ടുസ്ഥാനക്കാര്ക്ക് 29 മുതല്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന മീറ്റില്‍ പങ്കെടുക്കാം.