ദേശീയ സീനിയർ വനിതാ ഫുട്ബോൾ : കേരള ടീമിൽ ഉദിനൂർ സ്വദേശിനിയും
1372728
Thursday, November 23, 2023 7:25 AM IST
തൃക്കരിപ്പൂർ: ബംഗളൂരുവിൽ ഇന്ന് തുടങ്ങുന്ന ഇരുപത്തെട്ടാമത് ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായുള്ള കേരള ടീമിൽ കാസർഗോഡിന്റെ അഭിമാനമായി ഉദിനൂരിലെ എം.പി. ഗ്രീഷ്മയും.
ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയ ഗോകുലം എഫ്സി കേരളയ്ക്കായി മുതിർന്ന താരങ്ങൾക്കൊപ്പം കളത്തിലിറങ്ങിയതിനു പിന്നാലെയാണ് സംസ്ഥാന ടീമിലും ഇടംപിടിക്കുന്നത്.
നേരത്തേ ഉത്തരാഖണ്ഡിൽ നടന്ന ദേശീയ സീനിയർ മത്സരങ്ങളിലും ഖേലോ ഇന്ത്യ മത്സരങ്ങളിലും സംസ്ഥാനത്തിനായി കളിച്ചിട്ടുണ്ട്. തലശേരി ഗവ.ബ്രണ്ണൻ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ഗ്രീഷ്മ കണ്ണൂർ സർവകലാശാല വനിതാ ടീമിലും ഉൾപ്പെട്ടിട്ടുണ്ട്.
മുൻകാല ഫുട്ബോൾ താരവും സംഘാടകനുമായ ഗിരീഷിന്റെ മകളാണ്.