പ്രഭാതസവാരിക്കിടെ അധ്യാപകന് വാഹനമിടിച്ച് മരിച്ചു
1340209
Wednesday, October 4, 2023 10:16 PM IST
കാഞ്ഞങ്ങാട്: പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന് വാഹനമിടിച്ച് മരിച്ചു. കാസര്‍ഗോഡ് ദേളി സഅദിയ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ചിത്രകല അധ്യാപകന് കാഞ്ഞങ്ങാട് സൗത്തിലെ ശ്യാംസുധീര്‍ (58) ആണ് മരിച്ചത്.
വീടിനടുത്തുള്ള ദേശീയപാതയില്‍ ഇന്നലെ രാവിലെ 7.15ഓടെയാണ് അപകടം. ഗോവയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പിക്കപ് വാന്‍ പുറകില്‍ നിന്നും ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുധീറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതരായ കല്ലുവളപ്പില്‍ കരുണാകരന്റെയും മാധവിഅമ്മയുടെയും മകനാണ്. ഭാര്യ: രജനി (അധ്യാപിക, കീഴ്മാല ജിഎഎല്പിഎസ്). മക്കള്‍: സൂരജ്, ധീരജ് (വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ശ്യാംപ്രകാശ്, ശ്യാംസദന്, ശ്യാംസുനില്, ശ്യാംനിശ്ചല്.