ശില്പകലാ സമാപിച്ചു
1340145
Wednesday, October 4, 2023 6:47 AM IST
തൃക്കരിപ്പൂര്‍: മഹാത്മ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നുവെന്ന് തലമുറകളിലേക്ക് പകരേണ്ടതുണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ബാലിക- ബാലന്മാരെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ച ശില്പകലാ ക്യാമ്പിന്റെ സമാപന സമ്മേളനവും മഹാത്മ ഗാന്ധി ശില്പപ്രദര്ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാപന ചടങ്ങില്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് കെ.പി. ജയദേവന് അധ്യക്ഷത വഹിച്ചു.
ചിത്രകാരന് കാരക്കാമണ്ഡപം വിജയകുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. ചിത്ര-ശില്പകലാ അക്കാദമി ചെയര്മാന് രവീന്ദ്രന് തൃക്കരിപ്പൂര്‍, പഞ്ചായത്തംഗം ഇ. ശശിധരന്, മുഖ്യാധ്യാപിക സിസ്റ്റര്‍ ഷീന ജോര്‍ജ്, അനില്‍ നീലാംബരി, ടി. നസീര്‍, ഉറുമീസ് തൃക്കരിപ്പൂര്‍, എം.സി. ഖദീജ, മഞ്ജിമ മണി എന്നിവര്‍ പ്രസംഗിച്ചു.