കെഎസ്ആര്‍ടിസി ബസുകള്‍ കഴുകി കെസിവൈഎം
1340143
Wednesday, October 4, 2023 6:47 AM IST
വെള്ളരിക്കുണ്ട്:ഗാന്ധിജയന്തിദിനത്തില്‍ വെള്ളരിക്കുണ്ട് ഫൊറോനയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ കഴുകി വേറിട്ട മാതൃകയായി. ഒപ്പം കുടുംബാരോഗ്യ കേന്ദ്രവും പരിസരങ്ങളും ശുചീകരിക്കുകയും ചെയ്തു.
ബളാല്‍ യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫൊറോന ഡയറക്ടര്‍ ഫാ.അഖില്‍ മുക്കുഴി, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ റോയ്സ് ജോര്‍ജ്, ആനിമേറ്റര്‍ ടോണി ചെപ്പുകാലായില്, മേഖല പ്രസിഡന്റ് ഡെല്വിന് വാത്തോലില്‍, വൈസ് പ്രസിഡന്റുമാരയ ജസ്ന കാവുപുരക്കല്, സെബാസ്റ്റ്യന്‍ വട്ടവയലില്‍, ജനറല്‍ സെക്രട്ടറി ഡെനോ മുതുകത്താനിയില്‍, സെക്രട്ടറിമാരായ റാണി കുഴിയാറയില്, ജിസ്റ്റോ പ്രയാറ്റില്, ട്രഷറര്‍ ആശിഷ് തച്ചിലോത്ത്, കൗണ്‍സിലര്‍മാരായ അജയ് പുളിക്കകുന്നേല്‍, ആന്മരിയ തെക്കേല്‍ എന്നിവര്‍ നേതൃത്വം നല്കി.