പരപ്പ ബ്ലോക്കില്‍ സങ്കൽപ് സപ്താഹിന് തുടക്കം
1340142
Wednesday, October 4, 2023 6:46 AM IST
രാജപുരം/വെള്ളരിക്കുണ്ട്: നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്കില്‍ സങ്കൽപ് സപ്താഹ് പരിപാടിക്ക് തുടക്കമായി. ആദ്യദിനം സമ്പൂര്‍ണ സ്വാസ്ഥ്യം ഏക സങ്കൽപം എന്ന പേരില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പൂടങ്കല്ല് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം കേന്ദ്രീകരിച്ചും വിവിധ പരിപാടികള്‍ നടന്നു.
പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ നടന്ന ആരോഗ്യമേള രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് അധ്യക്ഷത വഹിച്ചു.
കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. പത്മകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി. രേഖ, അരുണ്‍ രംഗത്തുമല, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സന്തോഷ്.വി.ചാക്കോ (കള്ളാര്‍), സുപ്രിയ ശിവദാസ് (പനത്തടി), എന്‍.എസ്. ജയശ്രീ (കോടോം-ബേളൂര്‍), കള്ളാര്‍ പഞ്ചായത്തംഗം അജിത്കുമാര്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ടി.പി. ആമിന എന്നിവര്‍ സംസാരിച്ചു.
പൂടങ്കല്ല് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. സുകു സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.വി. രാജേഷ്, ഷോബി ജോസഫ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ അബ്ദുള്‍ ഖാദര്‍ (ബളാല്‍), കെ.കെ. തങ്കച്ചന് (വെസ്റ്റ് എളേരി), കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി സൂപ്രണ്ട് ബി. സന്തോഷ്, നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അശോക് ബി. രാജ് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ വി. ഷിനില്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത്.സി. ഫിലിപ്പ് നന്ദിയും പറഞ്ഞു.