ശുചിത്വസന്ദേശവുമായി നാടെങ്ങും ഗാന്ധിജയന്തി ദിനാചരണം
1340140
Wednesday, October 4, 2023 6:46 AM IST
ചിറ്റാരിക്കാല്‍: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ സ്കൂളിലും ചിറ്റാരിക്കാല്‍ ടൗണിലും പരിസര പ്രദേശങ്ങളിലും ശുചീകരണം നടത്തി. സ്കൂളിലെ ഗാന്ധി സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക സിസ്റ്റര്‍ കെ.എം. ലിനറ്റ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ നിഷ, സോണിയ, ജയ, ജ്യോമി, ഷിജി, ലിസ, മിനി, ജൂബി, എന്‍സിസി കെയര്‍ ടേക്കര്‍ ജോസുകുട്ടി, വിദ്യാര്‍ഥി പ്രതിനിധി ദിയ എലിസബത്ത് എന്നിവര്‍ നേതൃത്വം നല്കി.
ചിറ്റാരിക്കാല്‍: ഗാന്ധിജയന്തി ദിനത്തില്‍ കെസിവൈഎം തോമാപുരം മേഖലയുടെ കീഴില്‍ ക്ലീനിംഗ് മൈ സിറ്റി ശുചീകരണ യജ്ഞം നടത്തി.
ഫൊറോന തല ഉദ്ഘാടനം കണ്ണിവയല്‍ ഇടവകയില്‍ കെസിവൈഎം ഫൊറോന ഡയറക്ടര്‍ ഫാ.ജോണ്സണ് പടിഞ്ഞാറയില്‍ നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് റിജേഷ് തോമസ് അധ്യക്ഷത വഹിച്ചു. ഫാ.സേവിയര്‍ പുത്തന്‍പുര, ജനറല്‍ സെക്രട്ടറി സാന്‍ജോസ് കളരിമുറി, എമില്‍ നെല്ലംകുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ബഡ്സി എസ്എബിഎസ്, ഡെല്‍ന സാബു, അഞ്ജലി, സോജ ചക്കാലക്കല്‍, മാര്ട്ടിന്, ജിബിന്‍ ജോസ്, ബെന്നി കലയത്താങ്കല്‍, അലന് ആല്ബിന് കിച്ചു എന്നിവര്‍ നേതൃത്വം നല്കി.
പാലാവയല്: കെസിവൈഎം പാലാവയല് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധിജി അനുസ്മരണം ഇടവക വികാരി ഫാ.ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞം നടത്തി. പ്രസിഡന്റ് ജോര്‍ജ്കുട്ടി അറയ്ക്കല്‍, ജനറല്‍ സെക്രട്ടറി ജോയല്‍ ചേലമരം, എമില്‍ നെല്ലംകുഴിയില്‍, അരുണ്‍ കൊച്ചുപറമ്പില്‍, സിറില്‍ തെരുവംകുന്നേല്‍, ജിയോ തെരുവംകുന്നേല്‍, അക്ഷയ് കോഴിക്കോട്, അലന് കൊച്ചുപറമ്പില്‍, ജോസ്ഫിന് എട്ടിയപ്പാറ, ജിയോ കൊച്ചുപറമ്പില്‍, എലിസബത്ത് തെങ്ങഴിയത്ത്, ഡാനി ബൈജു കൈതവേലില്‍ എന്നിവര്‍ നേതൃത്വം നല്കി.