യുവസംവിധായകന് നാടിന്റെ ആദരവ്
1340139
Wednesday, October 4, 2023 6:46 AM IST
വെള്ളരിക്കുണ്ട്: വിവാഹമെന്ന സ്വപ്നം പല യുവാക്കളിലും പ്രതിസന്ധി സൃഷ്ടിക്കുന്ന കാലഘട്ടത്തില്‍ വിഷയം അതിമനോഹരമായി "വധു വരിക്കപ്ലാവ്' എന്ന ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിച്ച യുവസംവിധായകന് ചന്ദ്രു വെള്ളരിക്കുണ്ടിന് ജന്മനാടിന്റെ ആദരം.
വെള്ളരിക്കുണ്ട് പൗരാവലി ദര്‍ശന ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ആദരവില്‍ ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ചന്ദ്രുവിന് പൗരാവലിയുടെ ഉപഹാരം കൈമാറി. ചിത്രത്തില്‍ അഭിനയിച്ചവരെയും അണിയറപ്രവര്‍ത്തകരെയും ഉപഹാരം നല്കി ആദരിച്ചു.
വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പഞ്ചായത്തംഗങ്ങളായ ടി. അബ്ദുള്‍ ഖാദര്‍, പി. പത്മാവതി, സന്ധ്യ ശിവന്, കെ.ആര്. വിനു, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളി, ഹരീഷ്.പി. നായര്‍, ജിമ്മി എടപ്പാടി, ജോര്‍ജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.