കര്‍ഷക കോണ്‍ഗ്രസ് തുടര്‍സമരങ്ങളിലേക്ക് നീങ്ങും: രാജു കട്ടക്കയം
1340137
Wednesday, October 4, 2023 6:46 AM IST
കുമ്പള: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക അവഗണനക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് തുടര്‍സമരങ്ങളിലേക്ക് നീങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.
കര്‍ഷക കോണ്‍ഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റായി ഗണേഷ് ഭണ്ഡാരി ചുമതലയേറ്റു.
കെപിസിസി നിര്‍വാഹക സമിതിയംഗം സുബ്ബയ്യ റായ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അശോക് ഹെഗ്ഡെ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സുന്ദര ആരിക്കാടി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോസ് പറയരുകുഴി, സോജന് കുന്നേല്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ.ടിറ്റോ ജോസഫ്, പുഴനാട് ഗോപാലകൃഷ്ണന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ലോകനാഥ് ഷെട്ടി, ശിവറാം, സി.വി. ബാലകൃഷ്ണന്, ഏബ്രഹാം കാരക്കാട്ട്, രവി പൂജാരി, പ്രഭാകര നായിക്, യു. സത്യന്, വസന്തരാജ് ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു.