"നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ വികസനം ത്വരിതപ്പെടുത്തും'
1340136
Wednesday, October 4, 2023 6:46 AM IST
നീലേശ്വരം:റെയില്‍വേ സ്റ്റേഷന് വികസനവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നീലേശ്വരം റെയില്‍വേ ഡെവലപ്മെന്റ് കളക്റ്റീവിന്റെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു.
വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന ചെന്നൈ മെയില്‍, നേത്രാവതി എക്സ്പ്രസ് എന്നിവയ്ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുക, കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിനുകളില്‍ ചിലതെങ്കിലും കണ്ണൂരിന് വടക്കോട്ട് നീട്ടുക, ലഭ്യമായ 26 ഏക്കര്‍ സ്ഥലത്ത് റെയില്‍വേ പിറ്റ്ലൈന് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി.
എന്‍ആര്‍ഡിസി മുഖ്യരക്ഷാധികാരി പി. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.എന്‍ആര്‍ഡിസി പ്രസിഡന്റ് വി.വി. പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ടി.വി. ഷീബ, രക്ഷാധികാരി ഡോ.വി. സുരേശന്, കേന്ദ്രീയ വിദ്യാലയ സംഘതന്‍ മുന്‍ അഡീഷണല്‍ കമ്മീഷണര്‍ ഒ.എം. പ്രഭാകര്‍ എന്നിവര്‍ പ്രസംഗിച്ചു.
എ. വിനോദ്കുമാര്‍, കെ.പി. രാമകൃഷ്ണന്, പി. ഭാര്ഗവന്, പി. വേണുഗോപാല്‍, ബാബു.എന്‍. പ്രഭു, ഡോ.എം. രാധാകൃഷ്ണന്, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, സി.കെ. വിനീത്, കെ. രാജഗോപാലന്‍, ഇടയില്ലം രാധാകൃഷ്ണന് നമ്പ്യാര്‍, മനോജ് തെത്രോന്, പി. രമേശന് നായര്‍, പി. ഗോവിന്ദ മാരാര്‍, എം.വി. മോഹന്‍ദാസ് മേനോന്, ഡോ.പി.രാജന്, എം. ബാലകൃഷ്ണന്, ടോംസണ് ടോം, കെ.ടി. ഗണേഷ്കുമാര്, കെ. ദിനേഷ്കുമാര്‍, ചന്ദ്രന് നീരൂക്കില്‍, വി. ചന്ദ്രശേഖരന് എന്നിവര്‍ സംബന്ധിച്ചു. എന്‍ ആര്‍ഡിസി സെക്രട്ടറി എന്‍. സദാശിവന് സ്വാഗതവും പി.യു. ചന്ദ്രശേഖരന് നന്ദിയും
പറഞ്ഞു.