വിദ്യാർഥി കിണറ്റില്‍ വീണ് മരിച്ചു
1339955
Tuesday, October 3, 2023 10:17 PM IST
കുണിയ: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. തോക്കാനംമൊട്ട പട്രച്ചാലിലെ അബ്ദുള്‍ റഹ്മാന് ബാഫഖി-സുഹ്റാബീവി ദമ്പതികളുടെ മകനും കുണിയ മിന്‍ഹാജ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് ആഷിഖ് (10) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് വീടിന് സമീപത്തെ കിണറ്റില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.