കെഎസ്യുവിന് വിജയം
1339415
Saturday, September 30, 2023 1:59 AM IST
വെള്ളരിക്കുണ്ട്: കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വെള്ളരിക്കുണ്ട് സെന്റ് ജൂഡ് കോളജില്‍ 15 സീറ്റില്‍ മത്സരിച്ച കെഎസ്യു 11 സീറ്റും നേടി കോളജ് യൂണിയന് പിടിച്ചെടുത്തു. യൂണിയന് ചെയര്‍മാനായി തോമസ് ഏതിരില്ലാതെ ജയിച്ചിരുന്നു.
യൂണിയന് തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രെസ്സിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.
ഷോബി ജോസഫ്, ബാബു കോഹിനൂര്‍, ജിമ്മി ഇടപ്പാടി, കെ.ആര്. വിനു, മാര്ട്ടിന് ജോര്‍ജ്, ലിറ്റോ തോമസ്, ഡാര്‍ളിന്‍, ശിഹാബ്, ബിജു ചമക്കാല, ദിലീപ്, ഷനോജ് എന്നിവര്‍ നേതൃത്വം നല്കി.