കാഞ്ഞങ്ങാട്: രണ്ടര വര്‍ഷമായി പിണറായി സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്ന പെന്ഷന് പരിഷ്ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും 2021 മുതല്‍ നല്കേണ്ടുന്ന കുടിശികയായ 18 ശതമാനം ക്ഷാമാശ്വാസവും ലഭിക്കാതെ മരിക്കുന്ന പെന്‍ഷന്‍കാരുടെ അവസ്ഥ പരിതാപകരവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് അര്‍ധവാര്‍ഷിക കൗണ്‍സില്‍ യോഗം.
സംസ്ഥാന വിവരാവകാശ കമ്മീഷന് നല്കിയ രേഖ പ്രകാരം 77,000 പെന്‍ഷന്‍കാരാണ് ഈ കാലയളവില്‍ മരണപ്പെട്ടത്. ഇവരുടെ ആശ്രിതര്‍ക്ക് എന്നാണാവോ ഇത് ലഭിക്കുക എന്നുള്ളതിനും യാതൊരു ഉറപ്പുമില്ല.
സര്‍ക്കാരിന്റെ വയോജന വിരുദ്ധത നയത്തിന് മറ്റൊരു തെളിവു വേണ്ട. ഇത് തന്നെ തുടരാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍ പുതുപ്പള്ളി ആവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രതികരണം ഇനിയും കൂടുമെന്നും കൗണ്‍സില്‍ വിലയിരുത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പലേരി പത്മനാഭന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു.
എം.കെ. ദിവാകരന്, കെ.പി. മുരളീധരന്, വി. കൃഷ്ണന്, കെ.വി. രാഘവന്, ടി.കെ. എവുജിന്‍, കെ. സരോജിനി, പി.പി. കുഞ്ഞമ്പു, കെ.എം. വിജയന്, എം.യു. തോമസ്, കെ.കെ. വര്‍ഗീസ്, പി.എം. ഏബ്രഹാം, കുഞ്ഞിക്കണ്ണന് കരിച്ചേരി, നാരായണന് അടിയോടി, ബി. മൈല നായക്ക്, എം. സീതാരാമ, കെ. ലക്ഷമണ, സി.പി. ഉണ്ണികൃഷ്ണന്, സി.എ. ജോസഫ്, ഇ. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.