ടൂറിസം ദിനാഘോഷവും റീല്‍സ് മത്സരവും
1338926
Thursday, September 28, 2023 1:30 AM IST
കാസര്‍ഗോഡ്: ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംഘടിപ്പിച്ച ടൂറിസം ദിനാഘോഷവും റീല്‍സ് മത്സരവും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഹുസൈന്, കേന്ദ്ര സര്‍വകലാശാല ടൂറിസം സ്റ്റഡീസ് മേധാവി ഡോ.ബിനോയ്, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ശേഷം ജില്ലയിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് കേന്ദ്ര സര്‍വകലാശാലയിലെ ടൂറിസം ഡിപ്പാര്‍ട്മെന്റിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി പ്രതിനിധി സെയ്ഫുദ്ദീന്‍ കളനാട്, ട്രാവല്‍ ഏജന്റ്സ് പ്രതിനിധി അബ്ദുല്‍ ഫവാസ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ അറിയപ്പെടുന്നതും ശ്രദ്ധ നേടേണ്ടതുമായ ടൂറിസം ഇടങ്ങളെ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നത്.