മുളിയാറിലെ കാമറയില്‍ പുലി പതിഞ്ഞില്ല
1338467
Tuesday, September 26, 2023 1:30 AM IST
ഇരിയണ്ണി: കാട്ടാനകള്‍ക്കു പിന്നാലെ മുളിയാറില്‍ ഭീതി പരത്തിയ പുലിയുടെ സാന്നിധ്യം രണ്ടുദിവസമായിട്ടും വനംവകുപ്പിന്റെ കാമറയില്‍ പതിഞ്ഞില്ല.
രണ്ടുതവണയും വഴിയാത്രക്കാര്‍ പുലിയെ കണ്ടതായി പറയുന്ന ഇരിയണ്ണി-പേരടുക്കം റോഡില്‍ നിന്ന് 50 മീറ്ററോളം അകലെ വനത്തിനുള്ളിലാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്.
ഇതിനുശേഷം എവിടെയെങ്കിലും വീണ്ടും പുലിയെ കണ്ടതായോ വളര്‍ത്തുമൃഗങ്ങളെ കാണാതായതായോ വിവരം ലഭിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കാനും നിലവിലുള്ള കാമറ സ്ഥലം മാറ്റിവയ്ക്കാനുമാണ് ആലോചന.
പട്ടിപ്പുലി പോലെ പുലിയുമായി സാദൃശ്യമുള്ള ജീവിയെയാകും നാട്ടുകാര്‍ കണ്ടതെന്നാണ് വനംവകുപ്പിന്റെ നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിലും ജീവിയുടെ ചിത്രം കാമറയില്‍ പതിയണം.
പുലിയാണെന്നു സ്ഥിരീകരിച്ചാല്‍ കൂടുവച്ച് പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് വനംവകുപ്പ് നൽകിയ ഉറപ്പ്.