ഹൊസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി: സംഘാടക സമിതി രൂപീകരിച്ചു
1338464
Tuesday, September 26, 2023 1:30 AM IST
കാഞ്ഞങ്ങാട്: 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ നടക്കുന്ന ഹൊസ്ദുര്‍ഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ.സി. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു.
ജില്ലാ ജഡ്ജ് കെ.കെ. ബാലകൃഷ്ണന്, ജില്ലാ പോക്സോ സ്പെഷല്‍ ജഡ്ജ് സി. സുരേഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ശോഭ, ടി.കെ. രവി, അഭിഭാഷകരായ എം.സി. ജോസ്, പി. അപ്പുക്കുട്ടന്, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ദിനേശ്കുമാര്‍, കാസര്‍ഗോഡ് ബാര്‍ അസോസിയേഷന് പ്രതിനിധി എം. മണികണ്ഠന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബാര്‍ അസോസിയേഷന് സെക്രട്ടറി പി.കെ. സതീശന് സ്വാഗതവും ബാര്‍ അസോസിയേഷന് ജോയിന്റ് സെക്രട്ടറി കെ.എന്‍. നിവേദ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഇ. ചന്ദ്രശേഖരന് എംഎല്‍എ (ചെയര്മാന്), എം.സി. ജോസ് (വര്‍ക്കിംഗ് ചെയര്മാന്), കെ.സി. ശശീന്ദ്രന് (ജനറല്‍ കണ്‍വീനര്‍), പി.കെ. സതീശന് (ട്രഷറര്‍).