യൂത്ത് ഫുട്ബോള്‍ കാസര്‍ഗോഡ് ഫൈനലില്‍
1337761
Saturday, September 23, 2023 2:43 AM IST
തൃക്കരിപ്പൂര്‍: സംസ്ഥാന യൂത്ത് ഫുട്ബോളില്‍ ആതിഥേയരായ കാസര്‍ഗോഡ് ഫൈനലില്‍. നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടര്‍ഫില്‍ നടന്ന ആദ്യ സെമിഫൈനലില്‍ 1-0ത്തിന് എറണാകുളത്തെയാണ് പരാജയപ്പെടുത്തിയത്.
രണ്ടാം പകുതിയുടെ 54-ാം മിനിറ്റില്‍ അഹമ്മദ് അന്ഫാസാണ് വിജയഗോള്‍ നേടിയത്. ഇന്നു നടക്കുന്ന രണ്ടാം സെമിയില്‍ തിരുവനന്തപുരം പാലക്കാടിനെ നേരിടും.