ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു
1337756
Saturday, September 23, 2023 2:43 AM IST
കാസര്‍ഗോഡ്: കെപിസിസി മൈനോരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ജില്ലാ നേതൃയോഗം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ പീഡനങ്ങള്‍ നേരിടുമ്പോള്‍ ന്യൂനപക്ഷ സംരക്ഷണം ഉറപ്പ് വരുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ചെയര്മാന് സിജോ അമ്പാട്ട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയര്മാന് എന്‍.ആര്. മായന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വിനോദ്കുമാര്‍ പള്ളയില്‍വീട്, ഹരീഷ് പി. നായര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാര്‍, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്, മൈനോരിറ്റി ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാര്ലിന് ജോര്‍ജ് കടവന്‍, സംസ്ഥാന സെക്രട്ടറി അബ്ദുള്ള കൊട്ടോടി, ഷിബിന്‍ ഉപ്പിലിക്കൈ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ് സ്വാഗതവും ബഷീര്‍ കുന്നരിയത്ത് നന്ദിയും പറഞ്ഞു.