ജൈവകൃഷി ബോധവത്കരണ സെമിനാര്‍
1336203
Sunday, September 17, 2023 6:31 AM IST
ചുള്ളിക്കര: ഡോണ്‍ ബോസ്കോ ചുള്ളിക്കരയുടെയും കാസര്‍ഗോഡ് വീ ലൈവ് പ്രൊജക്ടിന്റെയും സഹകരണത്തോടെ കോടോം ബേളൂര്‍ പഞ്ചായത്തിലെ വനിതാ കര്‍ഷകര്‍ക്കായി ജൈവകൃഷി ബോധവത്കരണ സെമിനാറും പച്ചക്കറി തൈകളുടെ വിതരണവും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. വീ ലൈവ് ഡയറക്ടര്‍ ഫാ.സണ്ണി തോമസ് അധ്യക്ഷത വഹിച്ചു.
റിട്ട.കൃഷി ഓഫീസര്‍ പി. രവീന്ദ്രന് ക്ലാസെടുത്തു. ഡോണ്‍ ബോസ്കോ അഡ്മിനിസ്ട്രേറ്റര്‍
ഫാ.എം. കെ. ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ ആന്‍സി തോമസ്, ബിന്ദു കൃഷ്ണന്, ഡ്രീം സോഷ്യല്‍ വര്‍ക്കര്‍ നിബിന് മാത്യു, വീ ലൈവ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. പി. ശയന, ഷീല കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.