കാഞ്ഞങ്ങാട്: കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും എഐസിസി അംഗവുമായിരുന്ന കൊടുമണ്‍ ജി. ഗോപിനാഥന് നായരുടെ നിര്യാണത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. റബര്‍ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയായ നാഷണല്‍ ഫെഡറേഷന് ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് എന്ന നിലയില്‍ റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ സമാനതകള്‍ ഇല്ലാത്തതാണ്. അക്കാലത്ത് റബര്‍ കര്‍ഷകരുടെ മാത്രം നിയന്ത്രണത്തില്‍ കേരളത്തില്‍ 18 ഓളം റബര്‍ അധിഷ്ഠിത വ്യവസായ കമ്പനികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച് നല്ല നിലയില്‍ നടത്തി. കെ.കരുണാകരന് സര്‍ക്കാര്‍ 1994 ൽ കാര്‍ഷിക നയം കൊണ്ടുവന്നതിന്റെ പിന്നിലെ ചാലകശക്തിയായും പ്രവര്‍ത്തിച്ചു. പാടശേഖരസമിതിയും കേരസമിതിയും ഇദ്ദേഹത്തിന്റെ ആശയമായിരുന്നെന്നും യോഗം അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സോജന് കുന്നേൽ, അഡ്വ.കെ.എ.ജോയ്, മാധവന് നായർ, അശോക് ഹെഗ്ഡെ, ജില്ല വൈസ് പ്രസിഡന്റ് എന്‍.ഐ. ജോയ്, പൂഴനാട് ഗോപാലകൃഷ്ണൻ, ഡോ.ടിറ്റോ ജോസഫ്, അന്നമ്മ മാത്യു, കെ.കുഞ്ഞമ്പു, ദിവാകരന് കരിച്ചേരി, അനില്‍ വാഴുന്നോറടി, ബിനോയി ആന്റണി, പി.സുരേന്ദ്രന്, എൻ.ജെ.മാത്യു, പവിത്ര സാഗര്‍ എന്നിവര്‍ പ്രസംഗിച്ചു