വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ മ​രി​ച്ചു
Wednesday, June 7, 2023 10:40 PM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​യാ​യ യു​വ​തി മ​രി​ച്ചു. മാ​വു​ങ്കാ​ല്‍ നെ​ല്ലി​ത്ത​റ​യി​ലെ അ​ന്ന​പൂ​ര്‍​ണ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ പു​ല്ലൂ​ര്‍ ഉ​ദ​യ​ന​ഗ​ര്‍ സ്വ​ദേ​ശി​നി കെ.​കെ.​സു​ധ (47) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം മൂ​ന്നി​നാ​ണ് വി​ഷം ഉ​ള്ളി​ച്ചെ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​രം​ഗ​ത്ത് ര​ണ്ട​ര പ​തി​റ്റാ​ണ്ട് കാ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സു​ധ കാ​ഞ്ഞ​ങ്ങാ​ട്ടെ ഈ ​രം​ഗ​ത്തേ​ക്കു ക​ട​ന്നു വ​ന്ന ആ​ദ്യ വ​നി​ത കൂ​ടി​യാ​ണ്. ഹെ​വി വാ​ഹ​ന​ങ്ങ​ളാ​യ ലോ​റി, ബ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​വും ന​ല്‍​കി വ​ന്നി​രു​ന്നു.

ഖ​ത്ത​റി​ല്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ല്‍ ആ​റു​വ​ര്‍​ഷ​വും അ​ബു​ദാ​ബി​യി​ല്‍ നാ​ലു വ​ര്‍​ഷ​വും ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ക​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു. മൂ​ല​ക്ക​ണ്ട​ത്തെ പ​രേ​ത​നാ​യ കു​ട്ട്യ​ൻ-​ക​ല്യാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വ്: മ​നോ​ജ് (ക​ണ്ണ​പു​രം). സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​ല, ര​മ​ണി.