കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ് നല്കി
1300292
Monday, June 5, 2023 12:45 AM IST
രാജപുരം: പഞ്ചായത്ത് വകുപ്പില്‍ 27 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറി കെ.ബാലകൃഷ്ണന് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്കി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.ഗീത, കെ.ഗോപി, സന്തോഷ് വി.ചാക്കോ, അംഗങ്ങളായ ജോസ് പുതുശേരികാലായിൽ, എം.കൃഷ്ണകുമാർ, ബഡ്സ് സ്കൂള്‍ അധ്യാപിക ലീല, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.കുഞ്ഞിക്കണ്ണൻ, അസി.സെക്രട്ടറി ജോസ് ഏബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് വി.എം.ജോസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.പ്രജി എന്നിവര്‍ പ്രസംഗിച്ചു.