മധുരവനം പദ്ധതിയുമായി സ്റ്റുഡന്റ് പോലീസ്
1300290
Monday, June 5, 2023 12:45 AM IST
കാസര്‍ഗോഡ്: എസ്പിസി ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ 43 എസ്പിസി സ്കൂളുകളിലും മധുരവനം പദ്ധതി നടപ്പിലാക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റ്, കൃഷി വകുപ്പ്, ജില്ലാ പോലീസ് സഹകരണ സംഘം എന്നിവയുടെ സഹായത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. ചെടികളും വിതരണം ചെയ്യും. ഓരോ സ്കൂളുകളിലും രണ്ടു കുട്ടികളെ ഒരു ചെടിയുടെ ഉത്തരവാദിത്തം ഏല്‍പ്പിക്കും. ലോക പരിസ്ഥിതി ദിനമായ ഇന്ന് ഇ.ചന്ദ്രശേഖരന് എംഎല്‍എ കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂളിലും സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ പെരിയ ജിഎച്ച്എസ്എസിലും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ചെമ്മനാട് ഹൈസ്കൂളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ചായ്യോത്ത് ജിഎച്ച്എസ്എസിലും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. നാളെ എം.രാജഗോപാലന്‍ കയ്യൂര്‍ ജിവിഎച്ച്എസ്എസിലും എ.കെ.എം.അഷ്റഫ് എംഎല്‍എ കുഞ്ചത്തൂര്‍ ഗവ.ഹൈസ്കൂളിലും ഉദ്ഘാടനം നിര്‍വഹിക്കും.