ഉന്നതവിജയികള്‍ക്ക് അനുമോദനം
1299647
Saturday, June 3, 2023 12:55 AM IST
ബളാൽ: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ കെപിസിസി മൈനോരിറ്റി ഡിപ്പാര്‍ട്ട്മെന്റ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
98 ശതമാനം മാര്‍ക്ക് നേടിയ കര്‍ഷക കുടുംബാംഗമായ ബളാല്‍ കല്ലഞ്ചിറയിലെ മുഹമ്മദ് ഷാനിനെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാര്ലിന് ജോര്‍ജ് കടവന്‍ ഷാള്‍ അണിയിച്ച് ഉപഹാരം നല്കി. നിയോജകമണ്ഡലം പ്രസിഡന്റ് വി.എം.ശിഹാബ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സണ്ണി കല്ലുവയലിൽ, ബേബി കുഞ്ചിറക്കാട്ട്, സോളി വര്‍ഗീസ്, പി.കെ.കാദർ, സ്കറിയ കാഞ്ഞമല, കുഞ്ഞുമോൻ, മധു മുല്ലശേരി, വി.എം.ബഷീർ, ദേവസ്യ, കെ.എ.ചാക്കോ, രാഹുല്‍ ഫിലിപ്പ്, ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു.