അധ്യാപക ഒഴിവ്
1298882
Wednesday, May 31, 2023 5:23 AM IST
കണ്ണിവയൽ: ഗവ.ടിടിഐയില്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം രണ്ടിന് രാവിലെ 10.30ന്. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
ഇരിയണ്ണി: ജിവിഎച്ച്എസ്എസില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓഫീസ് ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണർ, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കൊമേഴ്സ്, ഫിസിക്സ്, കെമിസ്ട്രി, എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് എന്നീ വിഷയത്തില്‍ താത്കാലിക ഒഴിവ്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 1.30നു സ്കൂളിൽ.
ചെറുവത്തൂര്‍: ജിഎഫ്വിഎച്ച്എസ്എസില് യുപിഎസ്ടി, എല്‍പിഎസ്ടി, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികയില്‍ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മൂന്നിനു രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്കൂള്‍ ഓഫീസില്‍ എത്തണം.
മുളിയാർ: മാപ്പിള ജിയുപിഎസില്‍ ഫുള്‍ടൈം ജൂണിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (എല്‍പി), ഫുള്‍ടൈം ജൂണിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി, യുപിഎസ്ടി (മലയാളം) തുടങ്ങിയ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. അഭിമുഖം ഇന്നു രാവിലെ 11നു സ്കൂള്‍ ഓഫീസിൽ.
തെക്കില്‍ വെസ്റ്റ്: ജിയുപിഎസില്‍ യുപിഎസ്ടി -1, എല്‍പിഎസ്ടി -1, യുപി അറബിക് - 1, എല്‍കെജി/യുകെജി/പ്രീപ്രൈമറി ടീച്ചര്‍ - 1 എന്നിവയില്‍ അധ്യാപക ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഇന്നു രാവിലെ 11.30ന് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്കായി എത്തണം. ഫോണ്‍ 9847154645.
കുഞ്ചത്തൂർ: ജിവിഎച്ച്എസ്എസില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി കന്നഡ-1, എച്ച്എസ്ടി ഹിന്ദി-1, എച്ച്എസ്ടി ഇംഗ്ലീഷ് (കന്നഡ മീഡിയം)-1, എച്ച്എസ്ടി സോഷ്യല്‍ സയന്‍സ് (മലയാളം മീഡിയം)-1, എച്ച്എസ്ടി ഗണിതം (കന്നഡ മീഡിയം)-1, യുപിഎസ്ടി കന്നഡ-3 എന്നിവയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. അഭിമുഖം രണ്ടിനു രാവിലെ 10ന് സ്കൂള്‍ ഓഫീസിൽ. ഫോണ്‍: 04998 278985.
കൂട്ടക്കനി: ജിയുപിഎസില്‍ യുപിഎസ്ടി (മലയാളം), എല്‍പിഎസ്ടി (മലയാളം) തസ്തികയില്‍ താത്കാലിക ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രണ്ടിനു രാവിലെ 10ന് സ്കൂളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
കാറഡുക്ക: ജിവിഎച്ച്എസ്എസില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജൂണിയര്‍ തസ്തികയില്‍ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് എന്നീ വിഷയങ്ങളില്‍ (1 വീതം) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച്ച രണ്ടിന് രാവിലെ 10നു സ്കൂള്‍ ഓഫീസിൽ.
കോളിയടുക്കം: ജിയുപിഎസില്‍ യുപി വിഭാഗം ജൂണിയര്‍ ഹിന്ദി, യുപിഎസ്ടി മലയാളം തസ്തികകളില്‍ അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്നു രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് എത്തണം.
എടനീർ:ജിഎച്ച്എസ്എസില്‍ എച്ച്എസ്എ ഗണിതം, എച്ച്എസ്എ നാച്വറല്‍ സയന്‍സ്, യുപിഎസ്ടി (മലയാളം), എല്‍പിഎസ്ടി (മലയാളം) ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യേഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്നു രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.
കൊടിയമ്മ: ജിഎച്ച്എസില്‍ ഹൈസ്കൂള്‍ വിഭാഗം മലയാളം(2), അറബിക്(1), ഹിന്ദി(1), മാത്സ് (മലയാളം)-1, എല്‍പി വിഭാഗം ജൂണിയര്‍ ലാംഗ്വേജ് അറബിക്(1), എല്‍പിഎസ്ടി (മലയാളം)-1 അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. താല്പര്യമുള്ളവര് ഇന്നു രാവിലെ 11.30നു നടത്തുന്ന കൂടിക്കാഴ്ചയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം.
തളങ്കര: ജിഎംവിഎച്ച്എസ്എസില് വിഎച്ച്എസ്ഇ വിഭാഗത്തില്‍ ഇംഗ്ലീഷ് (ജൂണിയർ), കെമിസ്ട്രി (ജൂണിയർ), എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കണ്‍സോളിഡേറ്റഡ് പേ) എന്നീ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നോണ്‍ വൊക്കേഷണല്‍ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച്ച രണ്ടിന് രാവിലെ 10നു സ്കൂള്‍ ഓഫീസിൽ. ഫോണ്‍: 7736265671.
മൊഗ്രാൽ: ജിവിഎച്ച്എസില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ നോണ്‍ വോക്കേഷണല്‍ ടീച്ചര്‍ ജൂണിയര്‍ തസ്തികയില്‍ ഇംഗ്ലീഷ്, കെമിസ്ട്രി, മാത്സ്, എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് (കണ്‍സോളിഡേറ്റ് പേ) എന്നിവയില്‍ ഒഴിവ്. (യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം, ബിഎഡ്, സെറ്റ്), വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഫീല്‍ഡ് ടെക്നീഷ്യന് കമ്പ്യൂട്ടിംഗ് പെരിഫറല്‍സ്, ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് ഹെല്‍പ്പര്‍ (സീനിയർ) (യോഗ്യത ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് ബിരുദം /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് ബിരുദം). അഭിമുഖം രണ്ടിന് രാവിലെ 10.30നു സ്കൂള്‍ ഓഫീസിൽ. ഫോണ്‍: 9895224404, 7012374912.
മൊഗ്രാൽ: ജിഎച്ച്എസ്എസില്‍ എച്ച്എസ്ടി ജൂണിയര്‍ മലയാളം തസ്തികയില്‍ താത്ക്കാലിക ഒഴിവ്. അഭിമുഖം അഞ്ചിന് തിങ്കളാഴ്ച്ച രാവിലെ 10.30നു സ്കൂളിൽ. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 9539374029.
മായിപ്പാടി: ഡയറ്റ് ലാബ് യുപി സ്കൂളില്‍ യുപിഎസ്ടി (കന്നഡ), എല്‍പിഎസ്ടി അറബിക് എന്നിവയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ആറിന് രാവിലെ 10.30ന് ഡയറ്റ് ഓഫീസില്‍ നടക്കും.
ബീരിച്ചേരി:ജിഎല്‍പിഎസില്‍ മലയാളം എല്‍പിഎസ്എ താത്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ ഉച്ചയ്ക്കു രണ്ടിന്. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.