ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
1298579
Tuesday, May 30, 2023 10:26 PM IST
കാഞ്ഞങ്ങാട്: ബൈക്ക് മതിലില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പുതിയകോട്ട അയ്യപ്പ ഗാരേജിന് സമീപത്തെ ഓട്ടോഡ്രൈവര്‍ പ്രേംകുമാർ- പരേതയായ ശോഭാവതി ദന്പതികളുടെ മകനും കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ വിനയരാജ് (20) ആണ് മരിച്ചത്.
ഫെബ്രുവരി 20നു രാവിലെ ആറിനു ലിറ്റില്‍ ഫ്ളവര്‍ സ്കൂളിനു സമീപമായിരുന്നു അപകടം. പാലക്കുന്ന് ഭരണി മഹോത്സവം കഴിഞ്ഞ് മടങ്ങിവരവെയാണ് വിനയരാജും സുഹൃത്ത് കിരണും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. സഹോദരൻ:പരേതനായ വിഷ്ണുരാജ്.