അധ്യാപക ഒഴിവ്
1298011
Sunday, May 28, 2023 7:03 AM IST
പെരിയ:ഗവ. പോളിടെക്നിക്ക് കോളജില്‍ കമ്പ്യൂട്ടർ, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവില്‍ എന്‍ജിനിയറിംഗ് ബ്രാഞ്ചുകളിലെ ഒഴിവുള്ള ലക്ചറര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക അധ്യാപക ഒഴിവ്.
ജൂണ്‍ രണ്ടിന് കമ്പ്യൂട്ടർ, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗങ്ങള്‍ക്കും അഞ്ചിന് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗിനും ആറിന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗിനും എട്ടിന് സിവില്‍ എന്‍ജിനിയറിംഗിനും കൂടിക്കാഴ്ച നടക്കും.
യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എന്‍ജിനിയറിംഗ് ബിരുദം. യോഗ്യരായവര്‍ അതാതു ദിവസങ്ങളില്‍ രാവിലെ 10നകം ബയോഡാറ്റ, എല്ലാ അക്കാദമിക/പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം പോളിടെക്നിക്ക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 0467 2234020, 9995681711.
ആലംപാടി: ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് (സീനിയർ), കൊമേഴ്സ് (ജൂണിയർ), മലയാളം (ജൂണിയർ) എന്നീ വിഷയങ്ങളില്‍ താത്കാലിക ഒഴിവ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ 30നു രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്കൂളില്‍ എത്തണം. ഫോൺ: 9895255427.
ബെള്ളൂര്‍: ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇക്കണോമിക്സ്, കെമിസ്ട്രി (സീനിയർ), ബോട്ടണി, മലയാളം, കന്നഡ (ജൂണിയർ) വിഭാഗങ്ങളില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം 30നു രാവിലെ 10.30ന്. ഫോൺ: 9447955362, 9947682327.
മുള്ളേരിയ: കാറഡുക്ക ഗവ.വിഎച്ച്എസ്എസിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നാച്വറല്‍ സയന്‍സ്, ഗണിതം, ഹിന്ദി, ആര്‍ട്ട് എജ്യുക്കേഷൻ, കന്നഡ, യുപിഎസ്ടി (കന്നഡ) അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 31 ന് രാവിലെ 10.30 ന്.
കുമ്പള: ബാദൂര്പടവ് എഎല്‍പി സ്കൂളില്‍ എല്‍പിഎസ്ടി മലയാളം സ്ഥിരനിയമനത്തിനും ദിവസവേതനാടിസ്ഥാനത്തിലുമുള്ള ഓരോ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച 30 ന് രാവിലെ 10.30 ന്.