കുമളി-കൊന്നക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് സ്വീകരണം നല്കി
1297238
Thursday, May 25, 2023 1:01 AM IST
കൊന്നക്കാട്: കെഎസ്ആര്‍ടിസിയുടെ മലയോര മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള സര്‍വീസുകളിലൊന്നായ കുമളി-കൊന്നക്കാട് റൂട്ടില്‍ പുതുതായി തുടങ്ങിയ സ്വിഫ്റ്റ് ബസിന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റിന്റെയും ഉത്തരമലബാര്‍ മലയോര പാസഞ്ചര്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ കൊന്നക്കാട് ടൗണില്‍ സ്വീകരണം നല്കി.
എട്ട് വര്‍ഷത്തിലേറെയായി ഈ റൂട്ടില്‍ സൂപ്പര്‍ ഫാസ്റ്റ് ആയി നടത്തിയിരുന്ന സര്‍വീസാണ് പുതിയ ബസ് അനുവദിച്ച് സ്വിഫ്റ്റ് ആക്കി മാറ്റിയത്.
സ്വീകരണ യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.ടി.ബേബി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം ബിന്‍സി ജെയിൻ, ഡാര്‍ളിന്‍ ജോര്‍ജ് കടവൻ, ജിത്തു കൊന്നക്കാട്, വിനോദ് എവുജിൻ, ഷെറിന് കൊല്ലക്കൊമ്പില്‍, ജോയല്‍ മാത്യു, ഷിജോ നെല്ലിക്കത്തടം,
സുനീഷ് കുമാർ, എന്‍.ടി.മാത്യു, വിനു തോട്ടോൻ, മണി, സിജു കുട്ടൻ, ഷാലറ്റ് ജോസഫ്, സതി, ജസീല, ജോളി, ജോസ്കുട്ടി, രമണിശ്രീ എന്നിവര്‍ പ്രസംഗിച്ചു.