ഡോ.എ.ജെ.റെജിന അനുസ്മരണം ജൂണ്‍ മൂന്നിന്
1297235
Thursday, May 25, 2023 1:01 AM IST
കാഞ്ഞങ്ങാട്: നെഹ്റു കോളജ് ഫിസിക്സ് വിഭാഗം അധ്യാപികയും ഗവേഷകയുമായിരിക്കേ അകാലത്തില്‍ പൊലിഞ്ഞ ഡോ.എ.ജെ.റെജിനയുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡോ.എ.ജെ.റെജിന മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും നെഹ്റു കോളജും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ജൂണ്‍ മൂന്നിന് നടക്കും.
രാവിലെ 6.15 ന് ദേവാലയത്തിലും വീട്ടിലും നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു ശേഷം 10 മണിക്ക് ജില്ലാ ആശുപത്രിയില്‍ സമൂഹ രക്തദാനം സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് വ്യാപാരഭവനില്‍ നടക്കുന്ന പരിപാടിയില്‍ അര്‍ബുദവും പ്രതിരോധവും എന്ന വിഷയത്തില്‍ ഡോ.റെജിനയുടെ മകളും ഡോക്ടറുമായ ശീതള്‍ അനുപമ ടിറ്റോ ക്ലാസെടുക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ യോഗം ഇ.ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.വി.മുരളി അധ്യക്ഷത വഹിക്കും. മുന്‍ വിസി ഡോ.ഖാദര്‍ മാങ്ങാട് അനുസ്മരണ പ്രഭാഷണവും തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോൺ.മാത്യു ഇളംതുരുത്തിപടവില്‍ അനുഗ്രഹപ്രഭാഷണവും നടത്തും. ഡോ.റെജിനയുടെ പേരിലുള്ള അവാര്‍ഡിന്റെയും സഹായപദ്ധതികളുടെയും വിതരണവും ചടങ്ങില്‍ നടക്കുമെന്ന് ട്രസ്റ്റ് ചെയര്മാന് ഡോ.ടിറ്റോ ജോസഫ് അറിയിച്ചു.