റവന്യു മന്ത്രി 30ന് ജില്ലയില്‍
1281241
Sunday, March 26, 2023 7:04 AM IST
കാസര്‍ഗോഡ്: റവന്യുമന്ത്രി കെ. രാജന് ജില്ലയില്‍ 30ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും. ആറു സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് ഉളിയത്തടുക്ക കുഡ്ലു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യും. 9.45നു മധൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, 10.30ന് ഉദയഗിരി ഹൗസിംഗ് ബോര്‍ഡ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, 11.30നു പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, 12.30നു പദ്രെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, മൂന്നിന് കാഞ്ഞങ്ങാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, 4.30നു തുരുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്നിവ ഉദ്ഘാടനം ചെയ്യും.