ത​യ്യേ​നി ലൂ​ര്‍​ദ് മാ​താ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളിന് കൊ​ടി​യേ​റി
Friday, February 3, 2023 12:38 AM IST
ത​യ്യേ​നി: ലൂ​ര്‍​ദ് മാ​താ ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ ലൂ​ര്‍​ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രാ​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ.​ഐ​സ​ക് മ​റ്റ​ത്തി​ല്‍ കൊ​ടി​യേ​റ്റി. ഇ​ന്നു​മു​ത​ല്‍ 10 വ​രെ തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ പു​തു​പ്പ​ള്ളി​ല്‍, ഫാ.​ര​ഞ്ജി​ത്ത് പെ​രു​മ്പ​ള്ളി​ക്കു​ന്നേ​ല്‍, ഫാ.​പോ​ള്‍ ത​ട്ടു​പ​റ​മ്പി​ല്‍, ഫാ.​കു​ര്യാ​ക്കോ​സ് പ​ന്ത​ല്ലൂ​പ​റ​മ്പി​ല്‍, ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ തൊ​ട്ടി​യി​ല്‍, ഫാ.​റോ​ജി ക​ഴു​ക​നോ​ലി​ല്‍, ഫാ.​ആ​ന്‍റ​ണി പ​ര​തേ​പ​തി​ക്ക​ല്‍, ഫാ.​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 11 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ള്‍ റാ​സ കു​ര്‍​ബാ​ന - ചാ​വ​റ​ഗി​രി വി​കാ​രി ഫാ. ​മാ​ത്യു കു​ന്നേ​ല്‍ . വൈ​കു​ന്നേ​രം 6.30 ന് ​ക​ലാ​സ​ന്ധ്യ. 12 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന - ഫാ.​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ല്‍. 6.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. 7.30 ന് ​തി​രു​നാ​ള്‍ സ​ന്ദേ​ശം - റ​വ.​ഡോ.​ടോം ഓ​ലി​ക്ക​രോ​ട്ട്. സ​മാ​പ​നാ​ശീ​ര്‍​വാ​ദം.