മാലോത്ത് ഗവ. സ്കൂള്‍ വാര്‍ഷികാഘോഷം നടത്തി
1261061
Sunday, January 22, 2023 1:06 AM IST
വള്ളിക്കടവ്: മാലോത്ത് കസബ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സനോജ് മാത്യു അധ്യക്ഷത വഹിച്ചു. സ്കൂള്‍ സ്പോര്‍ട്സ് അക്കാദമിയുടെ ലോഗോ ജില്ലാ പഞ്ചായത്ത് അംഗം ജോമോന് ജോസ് പ്രകാശനം ചെയ്തു.
കെഎസ്യു മാലോത്ത് കസബ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ സ്കൂളിലേക്ക് നല്കുന്ന സൗണ്ട് സിസ്റ്റം കൂട്ടായ്മ അംഗം ഡാര്ലിന് ജോര്‍ജ് കടവന്‍ മുഖ്യാധ്യാപകന്‍ ജ്യോതിബാസുവിനും പിടിഎ പ്രസിഡന്റിനും കൈമാറി. ദീപ ജോസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ വിജി കെ.ജോര്‍ജ്, ലോറന്‍സ് ജോസഫ്, എന്‍.പി.റീത്താമ്മ എന്നിവര്‍ക്ക് സ്നേഹോപഹാരം നല്കി. കസബ സ്പോര്‍ട്സ് പോയിന്റിലേക്കുള്ള ആദ്യ സംഭാവന വിരമിക്കുന്ന അധ്യാപകരില്‍ നിന്നും മുഖ്യാധ്യാപകനും പിടിഎ പ്രസിഡന്റും ഏറ്റുവാങ്ങി. മുന്‍വര്‍ഷത്തെ കലാകായിക പ്രതിഭകള്‍ക്കുള്ള ഉപഹാരം പൂര്‍വവിദ്യാര്‍ഥി സിഐ രഞ്ജിത്ത് രവീന്ദ്രന് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് അംഗം പി.സി.രഘുനാഥന്, എന്‍.ഡി.വിന്‍സെന്റ്, കെ.അമൃത, ടി.പി.തമ്പാന്, ദിനേശന്, സാജന് പുഞ്ച, കെ.വി.കൃഷ്ണന്, റെജി സെബാസ്റ്റ്യന്‍, മാര്ട്ടിന് ജോര്‍ജ്, എ.എം.അമല്‍ ദേവ്, എം.കെ.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.