സ്കൂള്‍ മേളകൾ നവംബറില്‍
1225494
Wednesday, September 28, 2022 1:05 AM IST
കാസർഗോഡ്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ സ്കൂള്‍കലോത്സവം നവംബര്‍ അവസാനവാരം ചായ്യോത്ത് ജിഎച്ച്എസ്എസിൽ നടക്കും. നവംബര്‍ മൂന്നാം വാരത്തില്‍ ജില്ലാ സ്കൂള്‍ കായികമേള നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലും ജില്ലാ ശാസ്ത്രോത്സവം നവംബര്‍ ആദ്യവാരം ചെര്‍ക്കള സെന്‍ട്രല്‍ ജിഎച്ച്എസ്എസിലും നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി.പുഷ്പ അറിയിച്ചു.