അംഗത്വം പുതുക്കാന്‍ ഇനി രണ്ടുനാള്‍ കൂടി
1225490
Wednesday, September 28, 2022 1:05 AM IST
കാസർഗോഡ്: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത 2019 മാര്‍ച്ച് മുതല്‍ അംശാദായം ഒടുക്കുന്നതില്‍ വീഴ്ച വന്നത് മൂലം അംഗത്വം റദ്ദായവരുമായ അംഗങ്ങള്‍ക്ക് പിഴ സഹിതം അംശാദായം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാം. 30 വരെ എല്ലാ ജില്ലാ ക്ഷേമനിധി ഓഫീസുകളിലും പിഴ സഹിതം അംശാദായം ഒടുക്കാന്‍ അവസരം നല്കുന്നു. ഇത്തരത്തില്‍ അംഗത്വം റദ്ദായവര്‍ക്ക് ഓഫീസ് പ്രവര്‍ത്തി ദിനങ്ങളില്‍ അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണെന്ന് സംസ്ഥാന ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. 30ന് അവസാനിക്കുന്ന പുതുക്കല്‍ അവസരം അംഗത്വം റദ്ദായ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.