പ​ന്ത​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ മ​തി​യാ​യ വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ പ​ന്ത​ല്ലൂ​രി​ൽ ആ​വ​ശ്യ​ത്തി​ന് വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഇ​ല്ല. ദീ​പാ​വ​ലി, പൊ​ങ്ക​ൽ, പെ​രു​ന്നാ​ൾ, ഓ​ണം, വി​ഷു, ക്രി​സ്മ​സ് തു​ട​ങ്ങി​യ പ്ര​ധാ​ന ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ന​ഗ​ര​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തും.

ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​റു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് ചെ​യ്യാ​റാ​ണ് പ​തി​വ്. ഇ​ത് ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​കും.

ന​ഗ​ര​ത്തി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കും. നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ്പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

നാ​ടു​കാ​ണി-​പ​ന്ത​ല്ലൂ​ർ-​വൈ​ത്തി​രി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ന്ത​ല്ലൂ​രി​ൽ എ​ത്തു​ന്ന​ത്.