മുൻ എംഎൽഎ കെ.സി. കുഞ്ഞിരാമനെ ആദരിച്ചു
1601784
Wednesday, October 22, 2025 5:57 AM IST
കാരയ്ക്കാമല: മുൻ എംഎൽഎ കെ.സി. കുഞ്ഞിരാമനെ കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയം ആദരിച്ചു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന കെ.സി. കുഞ്ഞിരാമൻ 2006 മുതൽ 2011വരെ വടക്കേ വയനാട് എംഎൽഎയായിരുന്നു. 2016 ൽ അപകടത്തിൽ പരിക്കേറ്റ കുഞ്ഞിരാമൻ കാരയ്ക്കാമലയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്. ഗ്രന്ഥാലയം പ്രവർത്തകർ വീട്ടിലെത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്.
പ്രസിഡന്റ് ടി.വി. രവീന്ദ്രൻ പൊന്നാടയണിയിച്ചു. സെക്രട്ടറി കെ. പ്രകാശൻ, നിർവാഹകസമിതിയംഗങ്ങളായ പി.വി. വിജയൻ, വി.കെ. സജികുമാർ, പി.എൻ. പത്മിനി, എസ്.സി. ജോണ്, ഡോ.ടി.സി. അനിത, പി.സി. സോമൻ, ഷേർലി സെബാസ്റ്റ്യൻ എന്നിവരുൾപ്പെടുന്ന സംഘമാണ് കെ.സി. കുഞ്ഞിരാമനെ സന്ദർശിച്ചത്.
പത്മപ്രഭാ പൊതുഗ്രന്ഥാലയം നൽകിയ ആദരത്തിൽ ഏറെ സന്തോഷമുണ്ടെന്നു കെ.സി. കുഞ്ഞിരാമൻ പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്തംഗം സുജേഷ് സെബാസ്റ്റ്യൻ, ഗ്രാമപ്പഞ്ചായത്തംഗം തോമസ് പൈനാടത്ത്, സിപിഎം അഞ്ചുകുന്ന് ലോക്കൽ സെക്രട്ടറി കാസിം പുഴയ്ക്കൽ, കോഫിഹൗസ് മുൻ ജീവിനക്കാരൻ കെ.പി. പ്രദീപൻ തുടങ്ങിയവരും പങ്കെടുത്തു.