വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി
1574318
Wednesday, July 9, 2025 6:02 AM IST
സുല്‍ത്താന്‍ ബത്തേരി: ബിജെപി വാകേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിലേക്ക് മാര്‍ച്ചും തുടര്‍ന്നു ധരണയും നടത്തി. വാകേരി, മൂടക്കൊല്ലി, പാപ്ലശേരി പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടായിരുന്നു സമരം.
കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് ആരംഭിച്ച മാര്‍ച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനടുത്ത് പോലീസ് തടഞ്ഞു. ധര്‍ണ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ഉദ്ഘാടനം ചെയ്തു.
വാകേരി മേഖലാ പ്രസിഡന്റ് നൈജുലാല് അധ്യക്ഷത വഹിച്ചു. മനു പ്രസാദ്, വസന്തകുമാരി, ശ്രീനേഷ്, പ്രകാശ്, ശ്രീന എന്നിവര്‍ പ്രസംഗിച്ചു.