സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു
1574112
Tuesday, July 8, 2025 8:00 AM IST
സുൽത്താൻ ബത്തേരി: അശാസ്ത്രീയമായ ഗതാഗതനയം തിരുത്തണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ സർക്കാരിന് നൽകിയ നിവേദനത്തിനെതിരെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. പതിനഞ്ച് വർഷം മുന്പ് വരെ 34,000 സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അത് ഇന്ന് 8,000ൽ താഴെയായി കുറഞ്ഞു.
സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുന്നതിനായി വിവിധ ആവശ്യങ്ങൾ സർക്കാരിന് സമർപ്പിച്ചെങ്കിലും അവയെല്ലാം അവഗണിക്കുകയും വ്യവസായത്തെ കൂടുതൽ തകർക്കുന്ന സമീപനവുമാണ് സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് സൂചന പണിമുടക്ക്. സാധാരണ യാത്രക്കാരുടെ ബസ് ചാർജ് വർധന ആവശ്യപ്പെട്ടുകൊണ്ടുള്ളതല്ല ഈ സമരമെന്ന് ബസുടമകൾ വ്യക്തമാക്കി.