വനമഹോത്സവം: ജില്ലാതല ഉദ്ഘാടനം
1573410
Sunday, July 6, 2025 6:07 AM IST
കൽപ്പറ്റ: സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വനമഹോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മുണ്ടേരി ജിവിഎച്ച്എസ്എസിൽ മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് നിർവഹിച്ചു.
വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ബ്രോഷർ അദ്ദേഹം പ്രകാശനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി നോർത്തേണ്‍ റീജിയണ്‍ കണ്‍സർവേറ്റർ ആർ. കീർത്തി അധ്യക്ഷത വഹിച്ചു.
വനമിത്ര അവാർഡ് ജേതാവ് ശശീന്ദ്രനെ ആദരിച്ചു. സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സർവേറ്റർ എം.ടി. ഹരിലാൽ, മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ, പ്രിൻസിപ്പൽ ടി.എൻ. സജീവ് കുമാർ,
മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ പി. സുനിൽ, ബ്ലോക്ക് ഹരിതസമിതി ചെയർമാൻ മനോജ്കുമാർ, പ്രധാനാധ്യാപിക എം. സൽമ, കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ എം.പി. സജീവ് എന്നിവർ പ്രസംഗിച്ചു.