പ്രകൃതി പഠനയാത്ര നടത്തി
1574316
Wednesday, July 9, 2025 6:01 AM IST
വെള്ളമുണ്ട: ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ലബ് തേറ്റമല പാരിസണ്‍സ് എസ്റ്റേറ്റി ലേക്ക് പ്രകൃതി പഠനയാത്ര നടത്തി. വിദ്യാർഥികളിൽ പ്രകൃതിസ്നേഹം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സയൻസ് ക്ലബ് അംഗങ്ങളായ 110 കുട്ടികളും 11 അധ്യാപകരും പങ്കെടുത്തു. യാത്രയുടെ ഭാഗമായി റീൽസ്, നേച്ചർ ഫോട്ടോഗ്രാഫി, യാത്രാവിവരണ മത്സരങ്ങൾ നടത്തി.
പനമരം സിഎച്ച്സി മെഡിക്കൽ ഓഫീസറും പൂർവ വിദ്യാർഥിയുമായ വി.സി. ജുബൈർ ഫ്ളാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് ടി.കെ. ഫാത്തിമത്ത് ഷംല, അധ്യാപകരായ അബ്ദുൾസലാം, വി.കെ. പ്രസാദ്, കെ. സുഷമ, സുജ സയനൻ, ധന്യ, സി. സജേഷ്, ഡോ.ഗോവിന്ദ് രാജ്, പി.എസ്. ശ്രീജ, ജിബിൻ ഏബ്രഹാം, ഗ്രീഷ്മ തുടങ്ങിയവർ നേതൃത്വം നൽകി.