വാ​ഴ​വ​റ്റ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കാ​രാ​പ്പു​ഴ ഉ​ദ്യാ​ന പ​രി​സ​ര​ത്ത് ല​ഹ​രി​ക്കെ​തി​രേ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ബോ​ധ​വ​ത്ക​ര​ണം, ഫ്ളാ​ഷ് മോ​ബ്, ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ കൈ​മാ​റ്റം, ഒ​പ്പു​ശേ​ഖ​ര​ണം, ക​ട​ക​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ക്ക​ൽ, ല​ഹ​രി​വി​രു​ദ്ധ ഗാ​നാ​ലാ​പ​നം എ​ന്നി​വ ന​ട​ന്നു.