ലഹരി വിമുക്ത കുടുംബം: കാന്പയിനുമായി പയ്യന്പള്ളി സെന്റ് കാതറിൻസ് സ്കൂൾ
1573772
Monday, July 7, 2025 5:45 AM IST
പയ്യന്പള്ളി: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ’ലഹരി വിമുക്ത കുടുംബം സമൂഹ നൻമയ്ക്ക്’ കാന്പയിനുമായി സെന്റ് കാതിറിൻസ് ഹൈസ്കൂൾ വിദ്യാർഥികൾ. വിദ്യാലയത്തിലെ 1200 ഓളം വിദ്യാർഥികൾ പങ്കാളികളാകുന്നതാണ് കാന്പയിൻ.
ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന സ്റ്റിക്കറുകൾ ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് കുട്ടികൾക്ക് കൈമാറി. പിടിഎ പ്രസിഡന്റ് ജോബി ജോസഫ് സ്കൂൾ അങ്കണത്തിൽ സ്റ്റിക്കർ ഒട്ടിച്ച് കാന്പയിൻ ഉദ്ഘാടനം ചെയ്തു.പിടിഎ ഭാരവാഹികൾ, അധ്യാപകർ, ലഹരിവിരുദ്ധ ക്ലബ് ഭാരവാഹികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.